ജോൺസൺ ചെറിയാൻ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പുരോഗമിക്കുമ്പോൾ മുംബൈയിലെ പോളിംഗ് ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബോളിവുഡ് താരങ്ങളും എത്തി. അക്ഷയ് കുമാറും സുനിൽ ഷെട്ടിയുമടക്കം നിരവധി സെലിബ്രിട്ടി വോട്ടർമാരാണ് മുംബൈയിൽ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയത്.
ഇന്ത്യൻ പൗരത്വം ലഭിച്ച ശേഷം ആദ്യമായാണ് അക്ഷയ് കുമാർ വോട്ട് രേഖപ്പെടുത്തുന്നത്.