ജോൺസൺ ചെറിയാൻ.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടറുടെ മൊഴി. നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍ പറയുന്നു.
