ജീമോൻ റാന്നി.
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ (IANAGH) 30 – മത് വാർഷികാഘോഷ പരിപാടികൾക്കു മെയ് 18 ശനിയാഴ്ച തുടക്കം കുറിക്കും. അന്ന് രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടികൾ ജനറൽ ബോഡി യോഗത്തോടെ 2.15 നു സമാപിക്കും. ഷുഗർലാന്റിലെ എലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ (11314, S.Texas 6 h, Sugarland, TX 77498) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
1994 ൽ ശ്രീമതി മേരി റോയ് പ്രഥമ പ്രസിഡന്റായി ആരംഭിച്ച് നിരവധി കർമ്മ പരിപാടികളുമായി അമേരിക്കയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സംഘടന വർഷങ്ങളായി നടത്തി വരുന്നത്.
മുപ്പതാം വാർഷിക സമ്മേളനത്തിലേക്ക് ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യൻ നഴ്സുമാരെയും ഹർഷം സ്വാഗതം ചെയ്യുന്നുവെന്നും സമ്മേളനം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അസ്സോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ബിജു ഇട്ടൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
റീനു വർഗീസ്- 847 502 4262
സിമി വർഗീസ് – 281 673 8615
ശോഭ മാത്യു – 847 921 2026
അനിത ജോസഫ് – 561 843 7075.