Saturday, December 20, 2025
HomeAmericaഹ്യൂസ്റ്റനിൽ മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു.

ഹ്യൂസ്റ്റനിൽ മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു.

ബിബി തെക്കനാട്ട്.

ഹ്യൂസ്റ്റൺ: സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം  ആചരിച്ചു.

 ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകൾക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

വികാരി  ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു.

അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം  കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും  അടിസ്ഥാനമെന്ന്  വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി.

അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments