സോളിഡാരിറ്റി മലപ്പുറം.
മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ “Way to Healthy Lifestyle“ എന്ന കാമ്പയിനിൻ്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. വേങ്ങര റോഡിൽ 10 കി.മീ. സഞ്ചാരിച്ച് തിരികെ കിഴക്കേതല ജംഗ്ഷനിൽ തന്നെ സമാപിക്കും. 5 കി.മീ. ഫൺ റൺ കൂടെ പരിപാടിയുടെ ഭാകമായി നടക്കും.
10 കി.മീ. വിഭാഗത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും പൂർത്തീകരിക്കുന്നവർക്ക് മെഡലും ലഭിക്കും.
രജിസ്ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.bit.ly/marathon0524 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.