Friday, May 31, 2024
HomeNew Yorkനായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം .

നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം .

മൊയ്‌ദീൻ പുത്തൻചിറ .

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5-ാം തിയ്യതി എൻ.ബി.എ. സെന്ററിൽ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ തന്റെ പ്രസംഗത്തിൽ, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമായിരുന്നു എന്ന് പറഞ്ഞു.

തുടർന്ന് ട്രസ്റ്റീ ബോർഡ് മെമ്പർമാരായ ജി.കെ.നായർ, ഉണ്ണിക്കൃഷ്ണൻ നായർ, രഘുനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 2024-25 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ (ജനാർദ്ദനൻ), വൈസ് പ്രസിഡന്റ് ബാബു മേനോൻ, ജനറൽ സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ രാധാമണി നായർ എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗോപിനാഥക്കുറുപ്പ്, മുരളീധര പണിക്കർ, നരേന്ദ്രനാഥൻ നായർ, രത്നമ്മ നായർ, സേതു മാധവൻ, ശ്രീധരൻ പിള്ള, വത്സല ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരെയും, ഓഡിറ്റർമാരായി അപ്പുക്കുട്ടൻ പിള്ള, പ്രഭാകരൻ നായർ എന്നിവരെയും, ബോർഡ് ഓഫ്‌ ട്രസ്റ്റിയിലേക്ക് വനജ നായരെയും എതിരില്ലാതെ തെരഞ്ഞെടുത്തു. വനജ നായരെക്കൂടാതെ ജി.കെ. നായർ, രാമചന്ദ്രൻ നായർ എന്നിവരാണ് ട്രസ്റ്റീ ബോർഡിലുള്ളത്. അപ്പുക്കുട്ടൻ നായർ എക്സ് ഒഫിഷ്യോ ആയി പ്രവർത്തിക്കും.

മെയ് 12-ാം തിയ്യതി രാവിലെ 11:00 മണി മുതൽ അധികാര കൈമാറ്റച്ചടങ്ങുകൾ നടക്കുന്നതാണ്. അന്നേ ദിവസം മൂന്നു മണിക്ക് “മദേഴ്സ് ഡേ” ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും തദവസരത്തിൽ എല്ലാ അമ്മമാരും പങ്കെടുക്കണമെന്നും നിയുക്ത പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments