ജോൺസൺ ചെറിയാൻ.
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.