ജോൺസൺ ചെറിയാൻ.
കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.