ജോൺസൺ ചെറിയാൻ.
തൃശ്ശൂർ അവണൂരിൽ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ മയൂർ നാഥ് നേപ്പാളിൽ മരിച്ച നിലയിൽ. നേപ്പാളിലെ ഉൾഗ്രാമത്തിൽ കുളത്തിൽ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂർ നാഥ് ജാമ്യത്തിലിറങ്ങി സ്ഥലംവിടുകയായിരുന്നു. നേപ്പാളിലെത്തി സന്യാസം സ്വീകരിക്കാനായിരുന്നു മയൂർനാഥിന്റെ തീരുമാനം.