ജോൺസൺ ചെറിയാൻ.
സൽമാൻഖാന്റെ വീട്ടിലേക്ക് വെടിവെച്ച കേസിലെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ബൈക്കിൽ വെടിവെക്കാൻ എത്തിയവർക്ക് സഹായം ചെയ്തുകൊടുത്തു എന്നതാണ് ഇയാൾക്കെതിരായ കേസ്.