പി പി ചെറിയാൻ.
ഡാളസ് : പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത് ടെക്സസ്സിലെ ഏക ദേവാലയമായ ഇർവിങ് സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസ്സരം കൊണ്ടാടുന്നു ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ്ജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു