ജോൺസൺ ചെറിയാൻ.
ഇന്ത്യക്കാരുടെ കാൽപാദ കണക്ക് കൃത്യമായി രേഖപ്പെടുത്താൻ, ഭാരതം എന്ന് അർത്ഥമാക്കുന്ന ‘ഭ’ അടയാളമാക്കി പുതിയ അളവ് സംവിധാനം വികസിപ്പിക്കാനാണ് ശ്രമം. ഇതിനായി രാജ്യമാകെ സർവ്വേ നടത്തി ഇന്ത്യക്കാരുടെ കാൽപാദത്തിന്റെ വളവുകൾ സംബന്ധിച്ച് വിശദമായി പഠനം നടത്തി. ഈ സംവിധാനം യാഥാർത്ഥ്യമാവുകയാണെങ്കിൽ നിലവിൽ ആശ്രയിക്കുന്ന യുകെ, യുഎസ് സൈസ് ചാർട്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. ആ സ്ഥാനത്ത് ‘ഭ’ പുതിയ അളവുകൾ സൃഷ്ടിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്ഐആർ–സിഎൽആർഐ) ആണ് സർവ്വേ നടത്തിയത്.