ജ്യോതിവാസ് പറവൂർ.
തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ പത്ത് വർഷമായി മുഴുവൻ ജനവിഭാഗങ്ങളും തെരുവിൽ നിന്ന് നീതിക്കു വേണ്ടി പോരാടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരുന്നത് . കോർപറേറ്റുകൾക്കു വേണ്ടി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുകയും അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുകയും ചെയ്ത ചരിത്രമാണ് മോദി സർക്കാരിന്റേത്. വർഷം തോറും രണ്ടു കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത് രാജ്യചരിത്രത്തിൽ ഇന്നേ വരെ ഉണ്ടാകാത്ത രീതിയിലുള്ള തൊഴിലില്ലായ്മ സൃഷ്ടിച്ചത് സർക്കാരാണ് ബി ജെ പി സർക്കാർ. കാർഷിക നിയമ ഭേദഗതി നടപ്പിലാക്കി കർഷകരെ കോർപറേറ്റുകൾക്ക് മുമ്പിൽ അടിയറവ് വെക്കുവാനുള്ള ശ്രമവും അവർ നടത്തി. ഏകാധിപത്യ – വംശീയ ഭരണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ സംഘ്പരിവാർ ശക്തികൾക്കെതിരെ ശക്തവും സ്ഥിരതയമുള്ള സർക്കാർ രൂപീകരിക്കുവാൻ സാധിക്കുന്ന രീതിയിൽ തൊഴിലാളി സമൂഹത്തിൻ്റെ സമ്മതിദാനാവകാശം രേഖപെടുത്തണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു.