Saturday, November 30, 2024
HomeKeralaഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണം - റസാഖ് പാലേരി.

ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണം – റസാഖ് പാലേരി.

വെൽഫെറെ പാർട്ടി മലപ്പുറം .

പൂക്കോട്ടൂർ: മോദി സർക്കാറിന്റെ വിനാശകരമായ ദുർഭരണത്തിൽ നിന്ന് ജനാധിപത്യ ഇന്ത്യക്ക് മോചനം സാധ്യമാക്കാൻ മതേതര വിശ്വാസികൾ ഒന്നടങ്കം തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന സമീപനം സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

ഇൻഡ്യാ മുന്നണിയും സംഘപരിവാർ മുന്നണിയും തമ്മിൽ ശക്തമായ മത്സരം നടക്കുന്നതിനിടയിൽ ഇന്ത്യമുന്നണിയിലെ രണ്ട് കക്ഷികൾ പരസ്പരം മത്സരിക്കുന്ന കേരളത്തിൽ സംഘപരിവാർ വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളെ ദുർബപ്പെടുത്തുന്ന പ്രചരണ കോലാഹങ്ങളിൽ നിന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്തിലെ 61, 62 ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ബിജെപിയുടെ സമ്പൂർണ പരാജയമുറപ്പുവരുത്താൻ വോട്ടർമാരും ജനാധിപത്യ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ മുന്നണിയെയും അതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും പിന്തുണക്കുന്ന നിലപാടാണ് വെൽഫെയർ പാർട്ടി ഈ ഇലക്ഷനിൽ സ്വികരിച്ചിരിക്കുന്നത്. ഈ നിലപാടിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർട്ടി കേരളത്തിൽ യുഡിഎഫിനെയാണ് പിന്തുണക്കുന്നത്.

ഭീതിയിലായ സംഘപരിവാറും മോദിയും കടുത്ത വംശീയവിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തുണ്ട്.  ഇതിനെയെല്ലാം അതിജീവിച്ച് ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മലപ്പുറം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെ  വിജയിപ്പിക്കുന്നതിന് വെൽഫെയർ പാർട്ടി ബൂത്ത് തല കുടുംബയോഗങ്ങളും  സ്‌ക്വാഡ് വർക്കുകളും നടത്തുന്നുണ്ട്.

യൂണിറ്റ് പ്രസിഡന്റ് വലീദ് മോഴിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻഎം ഹുസൈൻ,  മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, മണ്ഡലം കമ്മിറ്റിയംഗം സാജിദ പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി എംഎ നാസർ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ഖലീൽ നന്ദിയും പറഞ്ഞു.

ഫോട്ടോ:
ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്തിലെ 61, 62 ബൂത്ത് കുടുംബസംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments