ജോൺസൺ ചെറിയാൻ .
ഏഷ്യാ പര്യടനത്തിനാണ് ട്രാവൽ വ്ളോഗർമാരായ സ്പാനിഷ് ദമ്പതികൾ പുറപ്പെട്ടത്. ശ്രീലങ്കയും ബംഗ്ലദേശും പാകിസ്താനും സന്ദർശിച്ച് മാർച്ചിൽ ഇന്ത്യയിലെത്തിയ ദമ്പതികൾ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്. ജാർഖണ്ഡിലെത്തിയ ദമ്പതിമാർ രാത്രിയിൽ വിശ്രമിക്കാനാണ് ദുംകയിൽ തങ്ങിയത്. എന്നാൽ ഏഴ് പേരടങ്ങിയ സംഘം ഇവരുടെ ടെൻ്റിലെത്തുകയും ഉപദ്രവിക്കുകയും കൂട്ടബലാത്സംഗത്തിത്തിന് ഇരയാക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുള്ള യുവതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിവരം പങ്കുവെച്ചതോടയാണ് വിവരം പുറംലോകമറിഞ്ഞത്. ദുംകയിൽ വെച്ച് ദമ്പതികൾ അനുഭവിച്ച യാതനകളെക്കുറിച്ച് 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അക്രമികളുടെ ചിത്രവും വീഡിയോയിൽ കാണിക്കുന്നുണ്ട്.