ജോൺസൺ ചെറിയാൻ.
എസ്എംഎ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി പ്രവാസി സമൂഹം കൈകോർക്കുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രിസാൽ-നിഹാല ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകൾ മൽകാ റൂഹിയുടെ ജീവിതം സാധാരണ നിലയിലാക്കാൻ 11,654,028.75 ഖത്തർ റിയാൽ(20 കോടിയിലേറെ ഇന്ത്യൻ) രൂപയാണ് ആവശ്യമുള്ളത്. ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഖത്തർ ചാരിറ്റി പ്രത്യേകം കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ സമൂഹം കാമ്പയിനുമായി പരമാവധി സഹകരിക്കണമെന്ന് ഖത്തർ ചാരിറ്റി ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്റ്റർ ഖാലിദ് അബ്ദുല്ല അൽ യാഫി അഭ്യർത്ഥിച്ചു.