ജോൺസൺ ചെറിയാൻ.
തലയിലെ പേന്‍ ചികിത്സയ്ക്ക് പിന്നാലെ സിഗരറ്റ് കത്തിച്ച യുവതിക്ക് പൊള്ളലേറ്റു. വടക്കന്‍ ഇസ്രയേലിലെ കിബ്ബട്ട്‌സില്‍ നിന്നുള്ള ഡാനയ്ക്കാണ് (38) പൊള്ളലേറ്റത്. പേന്‍ ചികിത്സ നടത്തിയ ഉടനെ, മരുന്നുകള്‍ ഉണങ്ങുന്നതിന് മുമ്പായി ഒരു സിഗരറ്റെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ലൈറ്ററില്‍ നിന്നുള്ള തീ പെട്ടന്നുതന്നെ തലയിലേക്ക് ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഹൈഫയിലെ റാംബാം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേനിനെ നീക്കാന്‍ ചെയ്ത ചികിത്സ ഇത്തരമൊരു അപകടത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും മരണത്തില്‍ നിന്ന് അതിജീവിച്ചത് അത്ഭുതമായി തോന്നുന്നുവെന്നും യുവതി പ്രതികരിച്ചു. യുവതിയുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരുക്കേറ്റത്.