Wednesday, August 13, 2025
HomeKeralaചാലിയാർ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തി പ്രതിക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണം...

ചാലിയാർ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തി പ്രതിക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണം .

വിമൻ ജസ്റ്റിസ് മൂവ്മെന്റ്.

എടവണ്ണപ്പാറ: ചാലിയാറിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ
കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു.
കുടുംബവുമായി ചർച്ച നടത്തി കേസിൻ്റെ കാര്യങ്ങൾ മനസ്സിലാക്കാനും സംഘടനയുടെ എല്ലാ വിധ സഹകരണങ്ങളും ഉറപ്പ് നൽകുന്നതിനുമായി
 എത്തിയതായിരുന്നു അവർ.
കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ നേരത്തേ പോക്സോ കേസ് ഉണ്ടായിരുന്നതും നിലവിൽ പല ഭാഗത്ത് നിന്നും അയാൾക്കെതിരെ പരാതികൾ ഉയരുന്നതും ഗൗരവതരമായി കാണേണ്ടതാണ്.
പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും
 നിലവിൽ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് പ്രതീക്ഷയുണ്ട്.
 പ്രതി വലിയ രാഷ്ട്രീയസ്വാധീനവും ബന്ധബലവും ഉള്ള വ്യക്തിയും മുൻകേസിൽ നിന്ന് തലയൂരിയ ചരിത്രമുള്ളത് കൊണ്ടും ഈ കേസിൽ നീതിയുടെ പക്ഷത്ത് നിൽക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.
പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കും വരെ വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പോരാട്ട രംഗത്തുണ്ടാവും.
സംഘടനയുടെ പിന്തുണ വേണം എന്ന് കുടുംബം ശക്തമായി ആവശ്യപ്പെട്ടതു പ്രകാരം
കൂടുതൽ ഇടപെടലുകൾക്കായി സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രികാ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജില്ലാ പ്രാദേശിക നേതാക്കളുൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.
സംസ്ഥാന കമ്മറ്റിയംഗം നസീറാബാനു, ജില്ലാ സെക്രട്ടറി സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റിയംഗം മുംതസ്, മണ്ഡലം കൺവീനർ നാജിയ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments