ജോൺസൺ ചെറിയാൻ.
2022ല്‍ 13 ലക്ഷം പേര്‍ ക്ഷയരോഗം മൂലം മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഈ കാലയളവില്‍ ഒരു കോടിയിലധികം പേര്‍ രോഗബാധിതരാകുകയും ചെയ്തു. ചികിത്സിച്ചു ഭേദമാക്കാനാകുന്ന ക്ഷയരോഗത്തെ ചെറുക്കാന്‍ ലോകവ്യാപകമായി നടത്തിയ ശ്രമങ്ങള്‍ വഴി 2000ത്തിനുശേഷം ഇതുവരെ 7.5 കോടിപ്പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗാവസ്ഥയേയും ചികിത്സാ രീതികളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അതുവഴി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.