ജോൺസൺ ചെറിയാൻ.
കുഞ്ഞുങ്ങളുടെ ജനനം എപ്പോഴും ആഹ്ളാദകരവും സ്പെഷ്യലുമാണ്. ഇതിൽ തന്നെ ലോകത്തിന്റെ പല കോണുകളിൽ നടന്ന കൗതുകകരമായ ചില ജനനങ്ങളുടെ കഥകൾ നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. അതിൽ തന്നെ വൈദ്യശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ജനനകഥയാണ് ഇപ്പോൾ ബ്രിട്ടണിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിൽ ഒരു സ്ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാനെടുത്ത സമയമാണ് ഏവരിലും കൗതുകമുണർത്തുന്നത്. ഒരു കുട്ടിയെ പ്രസവിച്ച ശേഷം അടുത്ത കുട്ടിയെ പ്രസവിക്കുന്നതിനായെടുത്തത് 22 ദിവസങ്ങളുടെ ഇടവേളയാണ്…!