ജോൺസൺ ചെറിയാൻ.
വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് പ്രദേശവാസികൾ. വീടിന് ഭീഷണിയായ മരങ്ങൾ മുറിക്കുന്നതിനായി നൽകിയ അപേക്ഷയുടെ മറവിലാണ് മറ്റുമരങ്ങളും മുറിച്ച് കടത്തിയത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.