സോളിഡാരിറ്റി.
കോഴിക്കോട്: കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സുഹൈബ് സി.ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മകൾ, സഹോദരൻ, മറ്റ് ബന്ധുക്കൾ തുടങ്ങിയവരെയാണ് സന്ദർശിച്ചത്. കേസ് അന്വേഷിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും സന്ദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കേസിൽ വേഗത്തിൽ അപ്പീൽ പോകണമെന്നും വിചാരണ കോടതിയിൽ ഉണ്ടായ വീഴ്ചകൾ മേൽക്കോടതിയിൽ പരിഹരിക്കുന്നതിന് സർക്കാർ ഉടനെ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിമാരായ അസ്‍ലം അലി, ടി. ഇസ്മാഈൽ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശബീർ എടക്കാട്, സെക്രട്ടറി അബ്ദുൽ നാഫി, കാസർകോട് ജില്ലാ സെക്രട്ടറി സജീർ പള്ളിക്കര തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.Caption:
കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സുഹൈബ് സി.ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.