സോളിഡാരിറ്റി യൂത്ത് ഇഫ്താർ.
മക്കരപ്പറമ്പ : രാജ്യത്തെ സംഘ്പരിവാർ ഫാസിസത്തിനെതിരെ ഒന്നിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ യൂത്ത് ഇഫ്താർ മീറ്റ് അഭിപ്രായപ്പെട്ടു. ഫാസിസത്തെ പരാജയപ്പെടുത്താൻ പ്രായോഗിക തലത്തിൽ മുന്നേറ്റമുണ്ടാവണമെന്നും ഇഫ്താർ മീറ്റ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി മക്കരപ്പറമ്പ സീ ഫോർ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ‘ഇൻതിഫാദ’ യൂത്ത് ഇഫ്താർ മീറ്റിൽ വിവിധ രംഗത്തെ യുവജന നേതാക്കൾ പങ്കെടുത്തു.
സോളിഡാരിറ്റി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് കെ.പി അജ്മൽ ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, മുസ്ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷനീബ് ഫൈസൽ, യൂത്ത് കോൺഗ്രസ് മക്കരപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ആസിഫ് കെ.പി, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ, മുഹമ്മദ് റഫീഖ് കൂട്ടിലങ്ങാടി (കെ.എൻ.എം), വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബഷീർ എം.ടി, കെ.എൻ.എം മർകസുദ്ദഅ് വ മണ്ഡലം സെക്രട്ടറി ഇർഷാദ് ആലുങ്ങൽ, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, സക്കരിയ കാരിയത്ത് എന്നിവർ സംസാരിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് നന്ദി പറഞ്ഞു.