Friday, August 15, 2025
HomeNew Yorkഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍.

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍.

ജോയിച്ചന്‍ പുതുക്കുളം.

2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ  സമ്മേളനത്തിന് July  11 -14  തീയ്യതികളിൽ  Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന  പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

Brahmasree Sachidhananda Swamikal – President-Sivagiri  Dharma Sangham  , Swami Mukthananda Yati – Discipline of Nitya Chaithanya Yati ,  Director – School of Vedanda , Sree Shaukath Sahajotsu – Discipline of Nitya Chaithanya Yati , Writer & Orator )  തുടങ്ങിയവർ പങ്കെടുക്കുന്നു.

Dr കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന  ഗുരു കൃതികളുടെ നൃത്താവിഷ്കാരം,    സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദും , യുവ ഗായിക അപർണ ഷിബുവും  നയിക്കുന്ന സംഗീത നിശയും വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികളും   ഈ
ഈ കൺവെൻഷന്റെ ഭാഗമാണ് .                                                                                                                                             ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട  സർവമത സമ്മേളനത്തിന്റെ നൂറാം വര്ഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു
മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവെക്കാനുള്ള അവസരവും  ഈ കൺവെൻഷന്റെ പ്രത്യേകതയായിരിക്കും

ശ്രീ നാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവെൻഷനിൽ പങ്കെടുത്തു    ഈ മഹത്തായ സംരംഭത്തിന്റെ  ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments