ജോൺസൺ ചെറിയാൻ.
മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം. കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മോൺസൺ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകൻ മനസ് മോൺസണ് എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതെത്തുടർന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ തന്നെയുള്ളതാണ് വീട്. മോൻസൻ മാവുങ്കൽ തന്നെയാണ് ഇവിടെ മോഷണം നടന്നതായി പരാതിപ്പെട്ടതും.