ജോൺസൺ ചെറിയാൻ.
കളമശേരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിൽ വച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് 34 കാരനായ അഷൽ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരുക്കേറ്റ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീനുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.