ജോൺസൺ ചെറിയാൻ.
80 സീറ്റുള്ള ഉത്തർപ്രദേശും 40 സീറ്റുള്ള ബീഹാറുമാണ് ആർക്കൊപ്പം നിൽക്കുന്നുവോ അവരായിരിക്കും രാജ്യത്തിൻ്റെ ഗതി നിയന്ത്രിക്കുന്നത്. മണിപ്പൂർ കലാപം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈനാ അതിർത്തിത്തർക്കം, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നത്, കർഷകസമരം, ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് കോൺഗ്രസിൻ്റെ പ്രചാരണായുധം. എന്നാൽ ബിജെപിയുടെ ഹിന്ദുത്വ, വികസന മുദ്രാവാക്യങ്ങളെ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും മറികടക്കാനാകുമോ എന്നതാണ് ചോദ്യം.