ജോൺസൺ ചെറിയാൻ.
കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു. അഞ്ചംഗ സംഘമാണ് കട അടിച്ചു തകർത്തത്. അക്രമി സംഘത്തിലെ പ്രസാദ് എന്നയാൾ പിടിയിലായി. ഭക്ഷണം കഴിക്കാൻ എത്തിയവരെയും അക്രമി സംഘം മർദിച്ചു. ഭക്ഷണം കഴിക്കാനെത്തിയവർ ഓഡർ ചെയ്‌ത ഓംലെറ്റ് താമസിക്കുമെന്ന് പറഞ്ഞത് പ്രകോപനത്തിന് കാരണമായി.
