Saturday, December 20, 2025
HomeAmericaകേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍.

ജോയിച്ചന്‍ പുതുക്കുളം.

വാഷിംഗ്ടണ്‍: കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (കെഎജിഡബ്ല്യു) ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ യുവജനങ്ങള്‍ക്കായി ടാലന്റ്  ടൈം, സാഹിത്യ, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2007-ല്‍ ഈ മത്സരത്തിന് വിനീതമായ തുടക്കമായിരുന്നു. 2008-ല്‍ കേരളത്തിലെ യുവജനോത്സവങ്ങള്‍ക്ക് ശേഷം ഇത് പുനഃക്രമീകരിക്കപ്പെട്ടു, അതിനുശേഷം ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയില്‍ നിന്നുള്ള വിവിധ വംശീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പങ്കാളികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന മള്‍ട്ടി-കള്‍ച്ചറല്‍ മത്സരമായി പരിണമിച്ചു. ഈ വര്‍ഷം 30 ഇനങ്ങളിലായി മാര്‍ച്ച് 16, ഏപ്രില്‍ 6, ഏപ്രില്‍ 20 തീയതികളില്‍ നോര്‍ത്ത് ബെഥെസ്ഡ മിഡില്‍ സ്‌കൂള്‍, മേരിലാന്‍ഡിലെ റോക്ക്വില്ലെ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ 800 ഓളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ സ്റ്റേജ് ഭയത്തെ സുരക്ഷിതമായ പശ്ചാത്തലത്തില്‍ മറികടക്കാനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസമുള്ള യുവാക്കളായി ഉയര്‍ന്നുവരാനുമുള്ള മികച്ച വേദിയാണ് ടാലന്റ് ടൈം,’കെഎജിഡബ്ല്യു പ്രസിഡന്റ്  സുഷമ പ്രവീണ്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ റോണി തോമസിനോട് പറഞ്ഞു. മലയാള സിനിമ നടന്‍ നന്ദു  കൃഷ്ണമൂര്‍ത്തി,    ഗായഗരായ ഫ്രാങ്കോ, ജ്യോത്സ്ന, റോഷന്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഈ വര്‍ഷത്തെ ടാലന്റ്  ടൈമിന്റെ സംഘാടകര്‍ക്കും പങ്കാളികള്‍ക്കും ഊഷ്മളമായ ആശംസകള്‍ അറിയിച്ചു.

പ്രസിഡന്റ് സുഷമ പ്രവീണ്‍, സെക്രട്ടറി ആശാ ഹരിദാസ്, ടാലന്റ് ടൈം കോഓര്‍ഡിനേറ്റര്‍ രെജിവ് ജോസഫ്  എന്നിവരുടെ നേതൃത്വത്തില്‍ വോളന്റിയര്‍മാരുടെ  ഒരു വലിയ സംഘം ഈ വര്‍ഷത്തെ മത്സരം വന്‍ വിജയമാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നു. മത്സരങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനും നിങ്ങളുടെ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും https://talenttime@kagw.com  സന്ദര്‍ശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments