ജോൺസൺ ചെറിയാൻ.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനിയിലാണ് ‘കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്’ നടക്കുക. പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ മഹാപഞ്ചായത്തിൽ അണിചേരും. വനിതാ, തൊഴിലാളി, യുവജന സംഘടനകളും ഭാഗമാകും.