വെൽഫെയർ പാർട്ടി.
മലപ്പുറം : പാണ്ടിക്കാട് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. മരണത്തിൽ അസ്വാഭാവികത ഉണ്ട് എന്നും മർദനം ഏറ്റിട്ടുണ്ട് എന്നും നാട്ടുകാരും കുടുംബക്കാരും പറയുന്നുണ്ട്. നിഷ്പക്ഷ അന്വേഷണത്തിലൂടെ മാത്രമേ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കേരള പൊലീസിലെ മുൻ അനുഭവങ്ങൾ ഇത്തരം പരാതികൾക്ക് ബലം നൽകുന്നതാണ് എന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
ജില്ലാ നേതാക്കളായ മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ഫാറൂക്ക് മക്കരപറമ്പ്, സലാം പന്തല്ലൂർ എന്നിവർ മരണപ്പെട്ട ആളുടെ വീട് സന്ദർശിച്ചു.
