ജോൺസൺ ചെറിയാൻ.
1960കളിലും 70കളിലും നമ്മുടെ കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് മലബാർ മേഖലകളിൽ നിന്ന് ഗൾഫ് കുടിയേറ്റം വ്യാപകമായി നടന്നു. അന്ന് മുതലിങ്ങോട്ട്, ആഗോളതലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പണം വരുന്ന രാജ്യം ഇന്ത്യയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശപണം ഒഴുകുന്ന സംസ്ഥാനം കേരളവുമാണ്. എന്നാൽ ഇപ്പോൾ കേരളത്തെ വെട്ടി മഹാരാഷ്ട്രയാണ് വിദേശത്ത് നിന്ന് ഏറ്റവും പണമെത്തുന്ന ഇന്ത്യൻ സംസ്ഥാനം. ഏറ്റവും കൂടുതൽ പ്രവാസികൾ വർഷം തോറും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിചെയ്തിട്ടും കേരളത്തിലേക്ക് എത്തേണ്ട, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പങ്കുവഹിക്കേണ്ട പണത്തിന്റെ വിഹിതം ഇത്രകണ്ട് കുറയാൻ കാരണമെന്താകും?