ജോൺസൺ ചെറിയാൻ.
ഡല്‍ഹിയില്‍ നാല്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു.ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ കിണറില്‍ വീണയാളെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്റിലെ കുഴല്‍ക്കിണറില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ വീണത്. ആദ്യം കുട്ടിയാണെന്ന് കരുതിയെങ്കിലും പിന്നീട് പരിശോധനയില്‍ പുരുഷനാണെന്ന് മനസിലായി. ഏകദേശം 30 വയസ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്. പുറത്തെടുത്ത ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.