ജോൺസൺ ചെറിയാൻ.
തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ. വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.