Friday, July 4, 2025
HomeKeralaഭരണ സിരാ കേന്ദ്രങ്ങളിൽ മതിയായ സ്ത്രീ പ്രാധിനിത്യം ഉണ്ടായാൽ മാത്രമേ സ്ത്രീ ശാക്തീരണവും ജെൻഡർ ബജറ്റും...

ഭരണ സിരാ കേന്ദ്രങ്ങളിൽ മതിയായ സ്ത്രീ പ്രാധിനിത്യം ഉണ്ടായാൽ മാത്രമേ സ്ത്രീ ശാക്തീരണവും ജെൻഡർ ബജറ്റും സാർത്ഥകമാകൂ: പ്രൊഫ. മേരി ജോർജ്ജ്.

വുമൺ ജസ്റ്റിസ് മൂവേമെന്റ്.

മലപ്പുറം: സ്ത്രീ ശാക്തീകരണവും ജെൻഡർ ബജറ്റും സാർത്ഥകമാകണമെങ്കിൽ ഭരണ സിരാകേന്ദ്രങ്ങളിൽ മതിയായ സ്ത്രീ പ്രാധിനിത്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രൊഫസർ ഡോ. മേരി ജോർജ്ജ് പറഞ്ഞു.

വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ്  ബജറ്റും സ്ത്രീകളും എന്ന  വിഷയത്തിൽ നടത്തിയ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഗവണ്മെന്റ് വാഗ്ദാനങ്ങൾ ചോദ്യം ചെയ്ത് നടപ്പിലാക്കാൻ   പ്രാപ്തരാകുന്ന വിധത്തിൽ സ്ത്രീകൾ സാക്ഷരരാകണമെന്ന് അവർ കൂട്ടിച്ചേർത്തു.

പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് രജിത മഞ്ചേരി വിഷയാവതണം നടത്തി. സ്ത്രീയും സാമ്പത്തിക സാക്ഷരതയും, കബളിപ്പിക്കുന്ന കണക്കുകൾ, ബജറ്റ് ഒരു രാഷ്ട്രീയ രേഖ എന്നീ വിഷയങ്ങളിൽ ഡോക്ടർ സുൽഫിയ സമദ്, ഡോക്ടർ നസ്റീന ഇൽയാസ്, വെൽഫയർ പാർട്ടി സംസ്ഥാന ട്രെഷറർ സജീദ് ഖലിദ് എന്നിവർ സംസാരിച്ചു.

നസീറാബാനു, ഷക്കീല ടീച്ചർ, വി. ബി സമീറ,  ആശംസകളർപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ സ്വാഗതവും മലപ്പുറം ജില്ല പ്രസിഡന്റ്‌ റജീന വളാഞ്ചേരി നന്ദിയും പറഞ്ഞു.
ഫോട്ടോ:
വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി പെരിന്തൽമണ്ണയിൽ നടത്തിയ ചർച്ചാസംഗമം സാമ്പത്തിക വിദഗ്ധ പ്രഫ. ഡോ. മേരി ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

എഡിറ്റർക്ക്,
വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് കേരള സ്‌റ്റേറ്റ് കമ്മിറ്റി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന്റെ റിപ്പോർട്ടാണ് മുകളിൽ. സംസ്ഥാനം മുഴുവൻ പ്രസിദ്ധീകരിക്കാൻ അപേക്ഷിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments