Monday, December 2, 2024
HomeAmericaസൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് ഡാളസിൽ ഇന്ന് തുടക്കം.

സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് ഡാളസിൽ ഇന്ന് തുടക്കം.

ഷാജി രാമപുരം.

ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സിന് ഡാളസിൽ ഇന്ന് തുടക്കം.

ഇന്ന് (വെള്ളി) വൈകിട്ട് 3 മണിക്ക്   ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് തുടക്കം കുറിക്കുന്ന സൗത്ത് വെസ്റ്റ്   റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് സമാപിക്കും.

റവ. ഏബ്രഹാം കുരുവിള (ലബക്ക് ), റവ. ജോൺ കുഞ്ഞപ്പി (ഒക്ലഹോമ ) എന്നിവർ മുഖ്യ ലീഡേഴ്സ് ആയ കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം Church On Mission Everywhere (Matthew 28:20) എന്നതാണ്.

ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാർത്തോമ്മാ ദേവാലയങ്ങളിൽ നിന്ന് ഇതിനോടകം 400 ൽ പരം അംഗങ്ങൾ  കോൺഫ്രറൻസിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തതായി ചുമതലക്കാർ അറിയിച്ചു.

കോൺഫ്രറൻസ് പ്രസിഡന്റ് റവ.അലക്സ്‌ യോഹന്നാൻ, വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്,  ജനറൽ കൺവീനർ  സാം അലക്സ്‌ എന്നിവരുടെ നേതൃത്വത്തിൽ  രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രറന്‍സിന്  ഈശോ മാളിയേക്കൽ (രജിസ്‌ട്രേഷന്‍ & ഹോസ്പിറ്റാലിറ്റി), പ്രൊഫ. സോമൻ വി. ജോർജ് (ഫിനാന്‍സ്), ചാക്കോ ജോൺസൺ (ഫുഡ്‌ ),  ബാബു സി. മാത്യു (പബ്ലിസിറ്റി & ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോർജ് വർഗീസ് (വർഷിപ്പ് & ക്വയർ ), ജോജി ജോർജ് (അക്കമോഡേഷന്‍), സാറ ജോസഫ് (മെഡിക്കല്‍), മറിയാമ്മ ഡാനിയേൽ (പ്രയര്‍ സെല്‍), എന്നിവര്‍ കണ്‍വീനറുന്മാരായി വിപുലമായ സബ് കമ്മറ്റികൾ കോൺഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments