വെൽഫെറെ പാർട്ടി മലപ്പുറം .
പരപ്പനങ്ങാടി : അന്യായമായി ഭരണകൂടം തടവിൽ ഇട്ടിരിക്കുന്ന സക്കരിയയെ നിരുപാധികം വിട്ടയക്കണമെന്നും അവൻറെ മോചനത്തിനായി കേരള സർക്കാർ ഇടപെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സാദിഖ് ഉളിയിൽ ആവശ്യപ്പെട്ടു അനീതിയുടെ തടവറയിൽ ഭരണകൂടം തീർത്ത 15 വർഷം, സകരിയ്യയെ നിരുപാധികം വിട്ടയക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നീതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പരപ്പനങ്ങാടി സ്വദേശി സകരിയ്യ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 15 വർഷങ്ങൾ പിന്നിടുകയാണ്. ജനകീയ പ്രതിഷേധങ്ങളുടെ അഭാവമാണ് ഭരണകൂടങ്ങൾക്ക് അനീതി പ്രവർത്തിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അതിനായി കർണാടകത്തിൽ ഭരണത്തിലുള്ള പാർട്ടി എന്ന നിലക്ക് കോൺഗ്രസ് സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്.
പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപ്പറമ്പ് അധ്യക്ഷത വഹിച്ചു. പി സുരേന്ദ്രൻ, ഹരിഹരൻ, അംബിക മറുവാക്ക്, സി കെ അബ്ദുൽ അസീസ്, ഇബ്രാഹീം കുട്ടി മംഗലം, നഈം ഗഫൂർ, അഡ്വ: നൗഷാദ്, സൈതലവി കാട്ടീരി, നൗഷാദ് ചുള്ളിയൻ, അഡ്വ: നൗഷാദ്, സൈതലവി കാട്ടീരി, റീനാ സാനു എന്നിവർ പ്രസംഗിച്ചു. മുനീബ് കാരക്കുന്ന് സ്വാഗതവും ഹംസ വെന്നിയൂർ നന്ദിയും പറഞ്ഞു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഭാസുരേന്ദ്രബാബു വിന്റെ നിര്യണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.