ജോൺസൺ ചെറിയാൻ.
ദുബായില്‍ ഇനി വെറും അഞ്ച് ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും നേടാം. നേരത്തെ 30 ദിവസമായിരുന്ന കാലാവധിയാണ് ഇപ്പോള്‍ 5 ദിവസമാക്കി കുറച്ചത്. ഇതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ നേരത്തെ പതിനാറോളം രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. നിലവില്‍ ഇത് അഞ്ചാക്കി കുറച്ചിട്ടുണ്ട്. ഏഴ് തവണ സേവന കേന്ദ്രങ്ങളില്‍ പോകേണ്ടിയിരുന്നത് ഇനി രണ്ട് തവണ മതിയെന്നും ജിഡിആര്‍എഫ്എയുടെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു.