Saturday, June 28, 2025
HomeKeralaറമദാനിനെ ചേർത്ത് പിടിച്ച് കൊണ്ട് രാജ്യത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കണം - പാളയം ഇമാം

റമദാനിനെ ചേർത്ത് പിടിച്ച് കൊണ്ട് രാജ്യത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കണം – പാളയം ഇമാം

സോളിഡാരിറ്റി.

കൂട്ടിലങ്ങാടി :  റമദാനിന്നെ ചേർത്ത് പിടിച്ച് കൊണ്ട് രാജ്യത്തെയും നമ്മുടെ സ്വന്ത്വത്തിൻ്റെയും പ്രതിസന്ധികളെ അതിജീവിക്കുവാൻ വിശ്വാസി സമൂഹത്തിന് സാധ്യമാവണമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. നോമ്പിലൂടെ നേടിയെടുക്കുന്ന മഹത്വം മറ്റൊരു സുകൃതത്തിലൂടെയും നേടിയെടുക്കാൻ സാധിക്കില്ല. ‘റയ്യാൻ വിളിക്കുന്നു’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന വഅള് പരമ്പരയുടെ ഭാഗമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ, ഇ.സി സൗദ, സി.എച്ച് യഹ് യ എന്നിവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ: ‘റയ്യാൻ വിളിക്കുന്നു’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന വഅള് പരമ്പരയുടെ ഭാഗമായി കൂട്ടിലങ്ങാടിയിൽ പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി റമദാൻ പ്രഭാഷണം നിർവഹിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments