ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് വീണ്ടും വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കർഷകനെ കുത്തിക്കൊന്നു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബ്രഹാമിന്റെ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കളക്ടർ ഉത്തരവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്.