Sunday, June 15, 2025
HomeIndiaനടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ അടി.

നടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ അടി.

ജോൺസൺ ചെറിയാൻ.

തമിഴ്നാട്ടിൽ നടുക്കടലിൽ മത്സ്യ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെൽവമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലിൽ കാണാതായത്. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വല മുറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. കേസിൽ ഏഴു പേർ അറസ്റ്റിലായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments