Tuesday, June 17, 2025
HomeKeralaപുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം.

പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം.

ജോൺസൺ ചെറിയാൻ.

തൃശ്ശൂർ കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.ആംബുലൻസ് ഡ്രൈവർമാർ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ഫോൺ വഴി വ്യാജ സന്ദേശം എത്തിയത്. കേച്ചേരിപ്പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. വിവരമറിഞ്ഞ ഉടൻ കുന്നംകുളത്ത് നിന്നുൾപ്പെടെ ആറോളം ആംബുലൻസുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. സ്ഥലത്ത് എത്തിയപ്പോഴാണ് യാതൊരു അപകടവും നടന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ മനസ്സിലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments