അമാനുല്ല വടക്കാങ്ങര.
ദോഹ. കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് . ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പ്രവാസ ലോകത്ത് വേറിട്ട പ്രവര്‍ത്തനമായി ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡിന് കലാജ്ഞലിയേയും അതിന്റെ ശില്‍പി മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാറിനേയും തെരഞ്ഞെടുത്തത്.
കേരളത്തിലെ യുവജനോല്‍സവം മാതൃകയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കായി കലാജ്ഞലി എന്ന പേരില്‍ ഇന്റര്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് വിജയിപ്പിച്ചത് മാതൃകാപരമാണെന്നും പ്രവാസ ലോകത്തെ ഈ മുന്നേറ്റം ശ്ളാഘനീയമാണെന്നും അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
തിരുവനന്തപുരം താജ് വിവന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പശ്ചമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസില്‍ നിന്നും ജി.ബിനുകുമാര്‍ അവാര്‍ഡ് സ്വീകരിച്ചു.
ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ഉഷ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഗോപാല കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന പ്രസിഡണ്ട് കെ.വി.പത്മനാഭന്‍ നന്ദിയും പറഞ്ഞു.