വെൽഫെയർ പാർട്ടി.
മോങ്ങം: സംഘ് പരിവാറിൻ്റെ വംശീയതക്കെതിരെ മാനവികതയുടെ പേരിൽ എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട അവസാന സമയം ആണിത് എന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച സാഹചര്യത്തിൽ,
മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം മോങ്ങം ടൗണിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. അമീൻ ഹസ്സൻ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംശീൽ അബൂബക്കർ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശാകിർ മോങ്ങം സ്വാഗതവും മണ്ഡലം സെക്രട്ടറി മഹബൂബുറഹ്മൻ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ശരീഫ് മൊറയൂർ അധ്യക്ഷനായിരുന്നു.
ഫോട്ടോ 1:
ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച സാഹചര്യത്തിൽ,
മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സംഘടിപ്പിച്ച പൊതുസമ്മേളനം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഫോട്ടോ 2:
ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച സാഹചര്യത്തിൽ,
മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം മോങ്ങത്ത് സംഘടിപ്പിച്ച പ്രതിഷേധം.