Saturday, July 27, 2024
HomeKeralaകുട്ടിയാനയുടെ ജഡം കണ്ടെത്തി മാംസം ഭക്ഷിച്ച നിലയില്‍.

കുട്ടിയാനയുടെ ജഡം കണ്ടെത്തി മാംസം ഭക്ഷിച്ച നിലയില്‍.

ജോൺസൺ ചെറിയാൻ.

മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.കടുവയോ പുലിയോ കാട്ടാനക്കുട്ടിയെ ആക്രമിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടു ദിവസം മുന്നേ കാട്ടാനക്കുട്ടി വനമേഖലയില്‍ ഒറ്റയ്ക്ക് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments