റബീ ഹുസൈൻ തങ്ങൾ.
മലപ്പുറം : ടൗൺഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തകമേളയുടെ മൂന്നാം ദിവസം ‘മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ഇസ്ലാമിൽ ഏറ്റവും മഹത്വമായ പദവിയും അവകാശവുമാണ് സ്ത്രീകൾക്ക് നൽകിയിട്ടുള്ളത്. മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം ഇന്ന് ലിബറൽ സെക്കുലർ ലോകത്ത് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുതയാണ്. ഇസ്ലാമിന്റെ അവകാശങ്ങളിൽ നിന്നുകൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുന് നവളാണ് മുസ്ലിം സ്ത്രീയെന്നും മുസ്‌ലിം സ്ത്രീകളുടെ ചിഹ്നങ്ങൾ പുരോഗമന വിരുദ്ധമായി അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നതും ഇസ്ലാമോഫോബിയയോടുള്ള താൽപര്യം മൂലമാണ്. സ്ത്രീയുടെ പദവിയും മഹത്വവും ഉയർത്തിയ ദർശനമാണ് ഇസ്ലാമെന്ന് പൊതു സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ഷിഫാന എടയൂർ അധ്യക്ഷത വഹിച്ചു. പി റുക്സാന (ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം), അഡ്വ ത്വഹാനി (ഹരിത), ഷമീമ സക്കീർ (ഫ്രറ്റേണിറ്റി മൂവ്മെന്റ്), പി.പി നാജിയ, ജന്നത്ത് പി, സി.എച്ച് സാജിത എന്നിവർ സംസാരിച്ചു.