ജോൺസൺ ചെറിയാൻ.
ആലപ്പുഴ പച്ചയില്‍ പൊലീസ് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി സാനി ബേബിയാണ് മരിച്ചത്. രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 29 വയസുകാരനായ സാനി ക്ഷീരകര്‍ഷകനാണ്. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പാണ് പച്ച ലൂര്‍ദ് മാതാ പള്ളിയ്ക്ക് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പച്ചയിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സാനി ബേബി. ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിന്റെ ആഘാതത്തില്‍ സാനി ബേബി ജീപ്പിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.