Sunday, December 1, 2024
HomeKeralaമലപ്പുറം- ഐ.പി.എച്ച് പുസ്തക മേളക്ക് തുടക്കം.

മലപ്പുറം- ഐ.പി.എച്ച് പുസ്തക മേളക്ക് തുടക്കം.

റബീ ഹുസൈൻ തങ്ങൾ.

മലപ്പുറം: ചരിത്രം തിരുത്തിയെഴുതുകയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ സംഭാവനകൾ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ സത്യാനന്തര കാലത്ത് സത്യം ഉറക്കെ വിളിച്ചു പറയുന്ന ഐ.പി.എച്ച് പോലുള്ള പ്രസിദ്ധീകരണാലയങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. മലപ്പുറം ടൗൺഹാളിൽ
നാലു ദിവസം നീണ്ടുനില്കുന്ന ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്റെ ബുക്ക് ഫെസ്റ്റിവൽ ഉദ്ഘാടന സദസ്സിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരവൽക്കരിച്ചു കൊണ്ട് രാജ്യത്ത് ഇസ്ലാമോഫോബിയ വളർത്തുന്നത് തടയിടാൻ ശരിയായ വിജ്ഞാനം പ്രചരിപ്പിച്ചു കൊണ്ട് ഐ.പി.എച്ച് നടത്തുന്ന സേവനങ്ങൾ മഹത്തരമാണ്. കേരളീയ ജനതക്ക് ഇസ്ലാമിന്റെ ബഹുമുഖമായ സന്ദേശങ്ങൾ എത്തിക്കുന്നതിലും ഐ.പി.എച്ച് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എം.എൽ.എ പി ഉബൈദുല്ല മേള ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളിയുടെ വായനാ സംസ്കാരത്തെ ഉദ്വീപിപ്പിക്കുന്നതിൽ ഐ.പി.എച്ച് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. പുസ്തകമേള ഐ.പി.എച്ചിന്റെ മുന്നോട്ടുള്ള കുതിപ്പിന്ന് കരുത്ത് പകരുമെന്ന് അദ്ദേഹം ആശംസിച്ചു. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് ശമീം രചിച്ച രക്ത സാക്ഷികൾ ഉറങ്ങുന്നിടം സയണിസവും വംശീയതയും ഒരു പഠനം, യാസിർ ഖുതുബ് രചിച്ച നമുക്ക് നേടാം സാമ്പത്തിക സ്വാതന്ത്യം എന്നീ രണ്ട് പുസ്തകങ്ങൾ ചരിത്ര പണ്ഡിതൻ  ഡോ കെ.എസ്‌ മാധവൻ  പ്രകാശനം ചെയ്തു  ഫൈസൽ ഹുദവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. നഹാസ് മാള, സി.ടി സുഹൈബ്, ടി.കെ മുഹമ്മദ് സഈദ്, മുഹമ്മദ് ശമീം, യാസിർ ഖുതുബ് സംസാരിച്ചു. കെ.പി അബൂബക്കർ സ്വാഗതവും മൂസ മുരിങ്ങേക്കൽ നന്ദിയും പറഞ്ഞു. അൽജാമിഅ വിദാർഥികൾ അവതരിപ്പിക്കുന്ന ‘യു.എൻ സ്പോർട്സ് ക്ലബ്’ നാടകം അരങ്ങേറി.
നാളെ വൈകുന്നേരം 4 മണിക്ക് ‘ഖിലാഫത്താനന്തരം മുസ്ലിം 100 വർഷങ്ങൾ’ മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുർറഹ്മാൻ ഉൽഘാടനം ചെയ്യും. മാപ്പിള കവി യു.കെ അബുസഹ് ലയുടെ പാട്ടുകളുടെ അവതരണവും ഉണ്ടാകും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments