ജോൺസൺ ചെറിയാൻ.
സംസ്ഥാന സർക്കാരിനെതിരെ നടൻ കലാഭവൻ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവൻ മണിയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപണം. കലാഭവൻ മണിക്ക് സ്‌മാരകം വേണം.കലാഭവൻ മണിയുടെ സമരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. വേണ്ടിവന്നാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ആർ എൽ വി രാമകൃഷ്ണൻ വ്യക്തമാക്കി.