ജോൺസൺ ചെറിയാൻ.
വാലന്റൈൻസ് ദിനത്തിന് 7 ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. ഫെബ്രുവരി 7ന് റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതലുള്ള ഓരോ ദിനവും അടയാളപ്പെടുത്തുന്നത്.എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. ഇറാനിൽ വാലന്റൈൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്റൈൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.